സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 4,875 രൂപയിലും പവന് 39,000 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.