വീണ്ടും സ്വർണവില ഇടിയുന്നു
Mail This Article
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിയുന്നു. തുടർച്ചയായ നാലാം ദിവസം ആണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ബുധനാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,825 രൂപയും പവന് 38,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് യഥാക്രമം 4,835 രൂപയിലും 38,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ചയും ഗ്രാമിന് 15 രൂപയും പവന് 120 രൂപ ശനിയാഴ്ചയും കുറഞ്ഞിരുന്നു. ഇതോടെ നാല് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡിലെ തിരുത്തൽ ഇന്ന് സ്വർണത്തിന് പ്രതീക്ഷയാണ്. ഇന്ന് വരാനിരിക്കുന്ന ഫെഡ് മിനുട്സ് ബോണ്ട് യീൽഡിനും, ഡോളറിനും നൽകുന്ന ചലനങ്ങൾ സ്വർണത്തിന് വളരെ പ്രധാനമാണ്.
English Summary : Gold Price Today in Kerala