ADVERTISEMENT

തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവിപണി ഉണർവിലേക്ക്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും  കുറഞ്ഞ് ഗ്രാമിന് 4,825 രൂപയിലും പവന് 38,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

തുടർച്ചയായ നാല് ദിവസമാണ് സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു നിന്നത്. നാല് ദിവസം കൊണ്ട് പവന് 400 രൂപ കുറഞ്ഞു.  സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് ഇന്നത്തെ വില വർധന അത്ര ആശ്വാസകരമല്ല.ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.

അതേ സമയം രാജ്യാന്തര വിപണിയിൽ ഫെഡ് പലിശ നിരക്കുയർത്തലിന്റെ തോത് കുറയ്ക്കുമെന്ന ഫെഡ് മിനുട്സിലെ സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് വീഴ്ച നൽകിയത് സ്വർണ വില 1750 ഡോളർ കടക്കാൻ കാരണമായി. ബോണ്ട് യീൽഡ് ഇനിയും കുറഞ്ഞേക്കാമെന്നത് സ്വർണത്തിന് പ്രതീക്ഷയാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com