ADVERTISEMENT

നവംബർ അവസാനം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 4,855 രൂപയും 38,840 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,845 രൂപയിലും പവന്  38,760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

സംസ്ഥാനത്ത് പൊതുവെ നവംബർ മാസം സ്വർണവിലയിൽ ഏറ്റകുറച്ചിലുകൾ ആയിരുന്നു. നവംബർ 1നു സ്വർണവിലയിൽ മാറ്റം ഉണ്ടായില്ല.

നവംബർ 12 മുതൽ 15 രാവിലെ വരെ തുടർച്ചയായ നാല് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നു. ഒരു പവന്‍ സ്വർണത്തിന് 320 രൂപയാണ് അന്നേ ദിവസം വർധിച്ചത്. അതേ സമയം  നവംബർ 24 മുതൽ തുടർച്ചായ അഞ്ച് ദിവസങ്ങളില്‍ സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നു.  ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് അഞ്ച് ദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. നവംബറിൽ സ്വർണ വിലയിലുള്ള വ്യതിയാനം ഗ്രാമിന് 265 രൂപയും പവന് 2120 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ ഫെഡ് ചെയർമാന്റെ ഇന്നത്തെ പ്രസംഗം സ്വർണത്തിനു പ്രധാനമാണ്. ഫെഡ് റിസേർവ് ഡിസംബറിൽ പലിശ നിരക്ക് വർദ്ധനയുടെ  തോത് കുറക്കുമെന്ന സൂചന സ്വർണത്തിനു മുന്നേറ്റം നൽകും. മറിച്ചായാൽ ഡോളറും ബോണ്ട് യീൽഡും മുന്നേറുന്നത് വിപണിക്കൊപ്പം സ്വർണത്തിനും, ബേസ് മെറ്റലുകൾക്കും ക്ഷീണമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com