സംസ്ഥാനത്ത് ഡിസംബർ മാസത്തിന്റെ ആദ്യദിവസം സ്വർണ വിലയിൽ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 4,875 രൂപയിലും പവന് 39,000 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് 4,855 രൂപയിലും 38,840 രൂപയിലുമാണ് നവംബർ മാസവസാനമായ ഇന്നലെ വ്യാപാരം നടന്നത്. പൊതുവെ നവംബർ മാസം സ്വർണവിലയിൽ ഏറ്റകുറച്ചിലുകൾ നിറഞ്ഞതായിരുന്നു. നവംബറിൽ സ്വർണ വിലയിലുള്ള വ്യതിയാനം ഗ്രാമിന് 265 രൂപയും പവന് 2120 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് പവന് 39,000 രൂപയുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനയുടെ തോത് കുറയ്ക്കുമെന്ന ഫെഡ് ചെയർമാന്റെ പ്രഖ്യാപനത്തിൽ ബോണ്ട് യീൽഡ് വീണത് സ്വർണത്തിന് ഇന്നലെ മുന്നേറ്റം നൽകി. 1777 ഡോളറിലെത്തിയ സ്വർണത്തിന്റെ അടുത്ത പ്രതിരോധം 1800 ഡോളറിലാണ്.
English Summary : Gold Price Today in Kerala