ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 4,960 രൂപയും 39,680 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന്  4,945 രൂപയിലും  39,560 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. നവംബർ മാസത്തെ അപേക്ഷിച്ച്  സ്വർണ വിലയിൽ ഉണർവാണ് ഇപ്പോൾ പ്രകടമാകുന്നത്. ഈ മാസം ഇത് വരെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും വർധിച്ചു.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ചയിൽ 1800 ഡോളർ കടന്നു മുന്നേറിയ രാജ്യാന്തര സ്വർണ വിലയെ ഇന്നും ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാകും നിയന്ത്രിക്കുക. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com