ADVERTISEMENT

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,950 രൂപയും പവന് 39,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ് 4,930 രൂപയിലും 39,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

തുടർച്ചയായ ദിവസങ്ങളിൽ വില ഉയർന്നു നിന്നതിനു ശേഷമാണ് ഇന്നലെ സ്വർണത്തിന് വില ഇടിഞ്ഞത്. ഡിസംബർ മാസം ഇത് വരെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 5ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,960 രൂപയും പവന് 39,680 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,875 രൂപയും പവന് 39,000 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചത് ഇന്നലെ സ്വർണത്തിനു തിരുത്തൽ നൽകി. ബോണ്ട് യീൽഡ് 3.6%ൽ താഴെ ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷ നൽകുന്നു. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com