ADVERTISEMENT

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റം ഇല്ല. ഗ്രാമിന് 4,950 രൂപയിലും പവന് 39,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ബുധനാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണവില എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ  5 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,960 രൂപയും  പവന് 39,680 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില ഡിസംബർ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,875 രൂപയും പവന് 39,000 രൂപയുമാണ്.ഡിസംബർ മാസം ഇത് വരെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി. ബോണ്ട് യീൽഡ് 3.6%ൽ താഴെ ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com