ADVERTISEMENT

ഇന്ത്യയെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളുടെ കൂട്ടത്തിലേക്കുയർത്തിയ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോർബ്സ് പട്ടികയില്‍ വീണ്ടും ഇടം പിടിച്ചു. 36-ാം സ്ഥാനത്തുള്ള സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം നേടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തു പോലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തമായ നിലയിൽ വളർത്താൻ നിർമല സീതാരാമന്റെ സാമ്പത്തിക നയങ്ങൾ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 37ാം സ്ഥാനത്തും 2020ൽ 41ാം സ്ഥാനത്തും 2019ൽ 34ാം സ്ഥാനത്തുമായിരുന്നു.

സീതാരാമനെ കൂടാതെ, പട്ടികയിലെ മറ്റ് ഇന്ത്യക്കാർ എച് സി എൽ കോർപ്പറേഷൻ സി ഇ ഓ റോഷ്‌നി നാടാർ മൽഹോത്ര പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയാണ്. ബയോകോൺ സ്ഥാപക കിരൺ മജുംദാർഷാ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർ മാധബി പുരി ബുച്ച്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധ്യക്ഷയായ ആദ്യ വനിത സോമ മൊണ്ടൽ, ഒപ്പം നൈക്കയുടെ സ്ഥാപക ഫാൽഗുനി നയ്യാർ  എന്നിവരാണ്. 

എല്ലാ വർഷവും അമേരിക്കൻ ബിസിനസ് മാഗസിനായ ഫോർബ്സ് ലോകത്തിലെ കരുത്തരായ 100 സ്ത്രീകളുടെ പട്ടിക പുറത്തിറക്കാറുണ്ട്. പണം, മാധ്യമങ്ങൾ, സ്വാധീനം, സ്വാധീന മേഖലകൾ എന്നിങ്ങനെ നാല് പ്രധാന അളവുകോലുകളാണ് പട്ടിക നിർണ്ണയിക്കുന്നത്.

English Summary : Nirmala Sitharaman in Forbs List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com