ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്  ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.  ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന്  4,975 രൂപയിലും പവന്  39,800 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസമായി ഗ്രാമിന് 4,950 രൂപയിലും  പവന് 39,600 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഇതിനു മുൻപ് മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ പവന് 40,560 രൂപ,ഉച്ചക്ക് ശേഷം പുനക്രമീകരിച്ച 39,840 രൂപ, ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 39,880 രൂപ എന്നിവയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലകൾ.

രാജ്യാന്തര വിപണിയിൽ മാന്ദ്യഭയത്തിൽ വീഴുന്ന ബോണ്ട് യീൽഡ് ഇന്നലെയും രാജ്യാന്തര സ്വർണ വിലയെ 1800 ഡോളറിനടുത്ത് എത്തിച്ചു. വിപണിയിലെ മാന്ദ്യ ഭയം സ്വർണത്തിന് അനുകൂലമാണെങ്കിലും അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ഫെഡ് തീരുമാനങ്ങളും ബോണ്ട് യീൽഡിനും ഡോളറിനും തിരിച്ചു വരവ് നൽകിയേക്കാമെന്നത് സ്വർണത്തിന് പ്രധാനമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com