ഓരോ ഇന്ത്യക്കാരെന്റെയും തലയിലുള്ള കടം 1,09,373 രൂപ!

HIGHLIGHTS
  • ഒൻപത് വർഷത്തിനിടെ ഓരോ ഇന്ത്യക്കാരുടെയും കടം 2 .5 മടങ്ങ് വർദ്ധിച്ചു
debt-1
SHARE

നരേന്ദ്ര മോദി സർക്കാരിന് കീഴിൽ കടവും തൊഴിലില്ലായ്മയും അസമത്വവും വർദ്ധിച്ചുവെന്ന് കോൺഗ്രസ്. കോൺഗ്രസിന്റെ വക്താവ് ഗൗരവ് വല്ലഭ് ആരോപിക്കുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഓരോ ഇന്ത്യക്കാരന്റെയും കടം 2.5 മടങ്ങ് വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.

2014 മുതൽ ഒരു ഇന്ത്യക്കാരന്റെ കടം 43,124 രൂപയിൽ നിന്ന് 1,09,373 രൂപയായി വർധിച്ചതിനാൽ 'മോഡിനോമിക്സ്' മൂലമുള്ള സർക്കാരിന്റെ കടബാധ്യതയിലെ വർധനവ് സാധാരണക്കാരെ തകർത്തു," വല്ലഭ് പറഞ്ഞു."മോദി സർക്കാർ നമ്മുടെ ഭാവി തലമുറയെ കടക്കെണിയിലാക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒരു ഇന്ത്യക്കാരന്റെ കടം 66,249 രൂപ വർദ്ധിച്ചു"വെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കനുസരിച്ച് 2022 ൽ ജിഡിപിയിലേക്കുള്ള ഇന്ത്യയുടെ കടം 83 ശതമാനമാണ്. മറ്റ് വളർന്നുവരുന്ന വിപണികളേക്കാളും ശരാശരി 64.5 ശതമാനം കടമുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകളേക്കാളും വളരെ കൂടുതലാണിതെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. ഓക്‌സ്ഫാം റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ അഞ്ച് ശതമാനം രാജ്യത്തിന്റെ സമ്പത്തിന്റെ 60 ശതമാനത്തിലധികം കൈവശം വച്ചിരിക്കുമ്പോൾ ജനസംഖ്യയിലെ താഴെയുള്ള പകുതി  സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്ന് വല്ലഭ് പറഞ്ഞു. ബാക്കിയുള്ള പൗരന്മാർ ദരിദ്രരാകുമ്പോൾ തിരഞ്ഞെടുത്ത ചുരുക്കം ചിലരുടെ സമ്പത്ത് എങ്ങനെയാണ് ക്രമാതീതമായി വർദ്ധിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചോദ്യമുന്നയിച്ചു.

English Summary : Indians are becoming more Debt ridden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS