സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിക്കുന്നു. എക്കാലത്തെയും ഏറ്റവും ഉയർന്ന വില എന്ന റെക്കോർഡിലാണ് റിപബ്ലിക് ദിനത്തിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വിലയിൽ മാറ്റം വന്നത്. ഗ്രാമിന് 5,270 രൂപയിലും പവന് 42,160 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
ജനുവരിയിൽ ഇത് വരെ പവന് 2,000 രൂപ വർധിച്ചു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാന വിപണിയിലും സ്വർണത്തിനു വില നിശ്ചയിക്കുന്നത്. രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള ഒരു കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നത് ഇപ്പോഴത്തെ റെക്കോർഡ് വിലയ്ക്ക് കാരണമാകുന്നു.
English Summary : Gold Price Hit New Record Today