തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങളുടെ പെരുമഴ പരിഗണിച്ചാൽ വിലക്കയറ്റം എന്ന വാക്കു തന്നെ അപ്രസക്തമാണ്. അതേ സമയം വീണ്ടും ഒരു ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോൾ ഏറെ ഗൗരവമുള്ള പ്രശ്നമായി മാറിയിരിക്കുന്നതും ഈ വിലക്കയറ്റമാണ്. സാധനങ്ങളുടെ വില കഴിഞ്ഞ വർഷം വളരെയധികം ഉയർന്നു. റീട്ടെയിൽ വിലക്കയറ്റം അഥവാ ഉപഭോക്തൃ വിലക്കയറ്റം അതിന്റെ ഉയർന്ന നിലയിലെത്തി നിൽക്കുന്നു. ആഗോളതലത്തിൽത്തന്നെ വിലക്കയറ്റം ഉയർന്നിരിക്കുന്ന സാഹചര്യമുണ്ട്. അതിന്റെ പ്രതിഫലനം സ്വാഭാവികമായും രാജ്യത്തിനകത്തു പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വായ്പാനയം കൊണ്ട് ഉയർന്ന പലിശനിരക്കു വന്നതും രാജ്യാന്തര കമ്പോളത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റവും ഒപ്പം സാധാനങ്ങളുടെ വിതരണത്തിലുണ്ടായ പ്രശ്നങ്ങളും ഉൽപാദനത്തിലെ കുറവും എല്ലാം വിലക്കയറ്റത്തിനു കാരണമാണെന്നു വിലയിരുത്താം. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള എന്തെല്ലാം നടപടികളാകും ഇക്കുറി കേന്ദ്ര ബജറ്റിലുണ്ടാകുക? നികുതി ഉയർത്താൻ സർക്കാർ മുതിർന്നേക്കുമോ? കോർപ്പറേറ്റ് നികുതി ഏകീകരണത്തിനു സാധ്യതയുണ്ടോ? പരിശോധിക്കാം.
HIGHLIGHTS
- സർക്കാർ ഊന്നൽ കൊടുക്കുക ധനക്കമ്മി എങ്ങനെ കുറയ്ക്കാം എന്നതിനായിരിക്കും
- തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നികുതി ഉയർത്തുക എന്ന സാഹസത്തിനു സർക്കാർ മുതിര്‍ന്നേക്കില്ല
- മൂൺലൈറ്റിങ് സത്യത്തിൽ തൊഴിലില്ലാത്തവർക്കു തൊഴിൽ കിട്ടുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്