സാമ്പത്തിക സർവേയിൽ 2023 എങ്ങനെയാണ്?

HIGHLIGHTS
  • സാമ്പത്തിക സർവേ രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് പറയുകയും കേന്ദ്ര ബജറ്റിലെ കാര്യങ്ങൾക്ക് മുൻപായി അവലോകനം നടത്തുകയും ചെയ്യുന്നു
economy3
SHARE

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാറാം പാര്‍ലമെന്ററിൽ അവതരിപ്പിച്ചു.  സാമ്പത്തിക സർവേ രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് പറയുകയും കേന്ദ്ര ബജറ്റിലെ കാര്യങ്ങൾക്ക് മുൻപായി ഒരു അവലോകനം നടത്തുകയും  ചെയ്യുന്നു. കാർഷിക, വ്യാവസായിക ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, പണലഭ്യത, വില, ഇറക്കുമതി, കയറ്റുമതി, വിദേശനാണ്യ കരുതൽ ശേഖരം, ബജറ്റിൽ സ്വാധീനം ചെലുത്തുന്ന മറ്റ് പ്രസക്തമായ സാമ്പത്തിക ഘടകങ്ങൾ എന്നിവയിലെ പ്രവണതകൾ സർവേ വിശകലനം ചെയ്യുന്നു.  ബജറ്റിന് മുന്നോടിയായാണ് ഇത് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ഇന്നത്തെ സാമ്പത്തിക സർവേയിലെ പ്രധാന കാര്യങ്ങളിവയാണ് .

∙മറ്റു കറൻസികളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും യുഎസ് ഫെഡിന്റെ പോളിസി നിരക്കുകൾ ഇനിയും വർധിപ്പിച്ചാൽ രൂപക്ക് മൂല്യം കുറയാനുള്ള  സാധ്യതയുണ്ട് .

∙FY24-ൽ പണപ്പെരുപ്പം കുറഞ്ഞാൽ, 24 സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച വേഗത്തിലാകാൻ സാധ്യതയുണ്ട്. 23 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം പണപ്പെരുപ്പം ഉണ്ടാകുമെന്ന് ആർബിഐ പ്രവചിക്കുന്നു, ഇത് ലക്ഷ്യ പരിധിക്ക് പുറത്താണ്. 

∙23 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി കേന്ദ്രസർക്കാർ നയങ്ങൾ കൊണ്ട് നിശ്ചിത അളവിൽ നിർത്താനാകും.

∙കയറ്റുമതി കുറയാൻ സാധ്യതയുണ്ട് .

∙വൻകിട കമ്പനികൾ കൂടുതൽ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപിക്കുമെന്നു കരുതുന്നു 

∙പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെട്ടതിനാൽ മികച്ച ക്രെഡിറ്റ് വിതരണത്തിന് സാഹചര്യമുണ്ടായി. അതുകൊണ്ട് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിലേക്കുള്ള ക്രെഡിറ്റ് വളർച്ച ഉയർന്നു 

∙റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേകൾക്കുള്ള കേന്ദ്രത്തിന്റെ മൂലധനച്ചെലവ് 2023 ഏപ്രിൽ-നവംബർ മാസത്തിൽ 102% വർധിച്ച് 1.49 ലക്ഷം കോടി രൂപയായി. 2023 ഏപ്രിൽ-നവംബർ മാസങ്ങളിൽ റെയിൽവേയ്‌ക്കുള്ള കേന്ദ്രത്തിന്റെ മൂലധനച്ചെലവ് 1.15 ലക്ഷം കോടി രൂപയായി, 76.65% വർധന.

∙2022 സെപ്റ്റംബറിൽ ഫാർമ മേഖലയിലെ വിദേശ നിക്ഷേപം  20 ബില്യൺ ഡോളർ കടന്നു. 

∙ഗവൺമെന്റ്, സ്വകാര്യ മേഖലയ്‌ക്കൊപ്പം പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മേഖലക്ക് പ്രാധാന്യം നൽകും. രാജ്യത്തിന്റെ സുസ്ഥിരത ലക്ഷ്യങ്ങൾ നിറവേറ്റുകയും ദേശീയ വികസന ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന, ഊർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കും.

∙എണ്ണ വില താഴ്ന്ന നിലയിൽ തുടരുന്നത് ഇന്ത്യയുടെ വളർച്ചക്ക് അനുകൂല ഘടകമായിരിക്കും.

∙രാജ്യം സ്റ്റീൽ ഉൽപ്പാദനത്തിൽ ആഗോള ശക്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപ്പാദകരുമാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്റ്റീൽ മേഖലയുടെ പ്രകടനം മികച്ചതാണ്, ഫിനിഷ്ഡ് സ്റ്റീലിന്റെ സഞ്ചിത ഉൽപ്പാദനവും ഉപഭോഗവും യഥാക്രമം 88 MT ഉം 86 MT ഉം ആണ്.

∙കൃഷിയുടെയും അനുബന്ധ മേഖലയുടെയും പ്രകടനം കഴിഞ്ഞ കുറേ വർഷങ്ങളായി നല്ലതാണ്. കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മുഖേനയുള്ള കർഷക-നിർമ്മാതാക്കളുടെ സംഘടനകൾ രൂപീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പരിശ്രമിക്കും.

English Summary : Economic Survey Tabled Today in Parliament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS