സംസ്ഥാനത്ത് പുതിയ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞd ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് ജനുവരി മാസത്തിന്റെ അവസാന ദിവസമായ ഇന്നലെ വ്യാപാരം നടന്നത്.
കഴിഞ്ഞ വർഷം ഡിസംബറോടെ സ്വർണവില പവന് 40,000 കടന്നാണ് വില്പന നടക്കുന്നത്. ജനുവരി 26 ന് സർവ്വകാല റെക്കോർഡിലാണ് സ്വർണവ്യാപാരം നടന്നത്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും താഴോട്ടിറങ്ങി 3.51%ൽ ക്രമപ്പെട്ടത് ഇന്നലെയും സ്വർണത്തിന് മുന്നേറ്റം നൽകി. ഫെഡ് പ്രഖ്യാപനങ്ങളും, ബോണ്ട് യീൽഡ് ചലനങ്ങളും സ്വർണത്തിന് ഇന്ന് പ്രധാനമാണ്.
English Summary : Gold Price Today in Kerala