പുതിയ സ്ലാബില്‍ ഞെട്ടിക്കുന്ന ആനുകൂല്യങ്ങളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തുന്നത് കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ് എന്നു പറയേണ്ടി വരും. അധ്വാനിച്ചു കൂടുതല്‍ നേടാനും കിട്ടുന്നതുകൊണ്ട് അടിച്ചു പൊളിച്ച് ചെലവാക്കി ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന പുതിയ തലമുറ അഥവാ മില്ലേനിയന്‍സ് ഇതിനെ ഇരുകൈയും നീട്ടി സ്വീകരിക്കും. കാരണം 80 സി ഇളവ് അടക്കമുള്ളവയ്ക്കായി നിക്ഷേപം നടത്തി ടാക്‌സ് ഇളവു നേടാവുന്ന പഴയ സ്ലാബ് പഴമക്കാര്‍ക്കുള്ളതാണെന്ന് വിശ്വസിക്കുന്നവര്‍ വര്‍ധിച്ചുവരുകയാണ് പുതിയ തലമുറയില്‍. വിവിധ ഇളവുകള്‍ നേടാനായി സാമ്പത്തിക വര്‍ഷാരംഭം മുതല്‍ പ്ലാൻ ചെയ്യാനും അതു നടപ്പിലാക്കാനും അവര്‍ക്ക് താല്‍പര്യമില്ല. അതിന്റെ രേഖകളടക്കം നിരീക്ഷിച്ചു വച്ച് ടാക്‌സ് റിട്ടേണ്‍ നല്‍കുന്നതിലെ ബുദ്ധിമുട്ടുകള്‍ സഹിക്കാനും അവര്‍ തയാറല്ല. മറിച്ച് ഇതൊന്നും ഇല്ലാത്ത പുതിയ സ്ലാബിനോട് പുതുതലമുറയ്ക്കുള്ള പ്രിയം കൂട്ടാനാണ് ധനമന്ത്രി ഇത്രയധികം ആനുകൂല്യങ്ങള്‍ അതില്‍ നല്‍കിയത്. 2020ല്‍ പ്രഖ്യാപിച്ച പുതിയ സ്ലാബില്‍ ഇന്നു വരുത്തിയ മാറ്റങ്ങളോടെ അത് എത്രമാത്രം ആകര്‍ഷകമായി എന്നു മനസിലാക്കാന്‍ പട്ടിക കാണുക. ഏഴു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ടാക്‌സ് റിബേറ്റ് കൂടി അനുവദിക്കുമെന്നതിനാല്‍ നയാ പൈസ ടാക്‌സ് നല്‍കേണ്ടതുമില്ല.

മാത്രമല്ല ലഭ്യമായ ഇളവുകള്‍ നേടിയ ശേഷമുള്ള വരുമാനത്തിനു പഴയ സ്ലാബിലെ നികുതി നിരക്കും പുതിയ സ്ലാബിലെ പുതിയ നിരക്കുകളും കൂടി ഒന്നു താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ വ്യത്യാസം മനസിലാക്കാം.

English Summary : Know the Changes New Tax slab