അച്ഛനിൽ നിന്നുള്ള വരുമാനം കുറഞ്ഞതിന്റെ പ്രശ്നം മറുവശത്ത്. വരുമാനം കുത്തനെ ഇടിഞ്ഞെങ്കിലും ചെലവ് കൂടുന്നതല്ലാതെ കുറയുന്നില്ല. അച്ഛനിൽ നിന്നുള്ള സഹായം കുറഞ്ഞതിനാൽ കൃഷി മെച്ചപ്പെടുത്തി വരുമാനം കൂട്ടുകയാണ് ബാലന്റെ മുന്നിലെ ഇപ്പോഴത്തെ മുഖ്യ വെല്ലുവിളി. ബാലന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അതിന്റെ പണിയും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കുടുംബ ബജറ്റ് ആകെ തകിടംമറിഞ്ഞ ബാലൻ ഇനി എന്തുചെയ്യും? കൃഷിയിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്തുകയും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും ആണ് ബാലന്റെ മുന്നിലെ ഏക പോംവഴി. അതിനുള്ള കഠിനമായ അധ്വാനത്തിലാണ് അദ്ദേഹം. ബാലന്റെ ഇൗ ശ്രമം വിജയിക്കുമോ? ഇവിടെ ബാലന്റെ സ്ഥാനത്തു നമുക്ക് മന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ടാലോ?
HIGHLIGHTS
- മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പെട്ടിയിൽ എന്തൊക്കെ?
- കേരളത്തിന്റെ വികസനത്തിനുള്ള ‘ബാല ചികിത്സ’ എന്ത്?
- മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് ചീഫ് റിപ്പോർട്ടർ വി.എആർ. പ്രതാപ് വിലയിരുത്തുന്നു.