ADVERTISEMENT

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന്  5,290 രൂപയും പവന് 42,320 രൂപയുമാണ് വ്യാഴാഴ്ച രേഖപെടുത്തിയിരിക്കുന്നത്.

 

ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് വർധിച്ചത് 50 രൂപയും പവന് 400 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 4,5 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,265 രൂപയും പവന് 41,920 രൂപയുമാണ്.

 

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. സ്വർണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം നടത്തിയേക്കാം. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും പ്രധാനമാണ്.

 

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com