എല്ലാവർക്കും ഉയർന്ന പെൻഷൻ വേണോ? തീരുമാനിക്കും മുമ്പ് ഇക്കാര്യങ്ങൾ അറിയണം

HIGHLIGHTS
  • പിഎഫ് ഉയർന്ന പെൻഷൻ നിരാകരിക്കാൻ 5 കാരണങ്ങൾ
money (6)
SHARE

ഇപിഎഫ്ഒയുടെ ഉയർന്ന പെൻഷൻ ലഭ്യമാകുന്നതിനുള്ള ഓൺലൈൻ ലിങ്ക് വന്നുകഴിഞ്ഞു. 2014നു മുൻപ് ഇപിഎഫ്ഒ പദ്ധതിയുടെ ഭാഗമായിട്ടുള്ളവർ ഉയർന്ന പെൻഷനു ഓപ്ഷൻ നൽകണം. ഓപ്ഷൻ കൊടുക്കേണ്ട അവസാന തിയതി മേയ് 3 ആണ്. എന്നാൽ എല്ലാവരും ഉയർന്ന പെൻഷൻ ലഭിക്കുന്നതിനു ഓപ്ഷൻ നൽകേണ്ടതുണ്ടോ? താഴെ പറയുന്ന 5 കാരണങ്ങൾ ചിലപ്പോൾ നിങ്ങളെ ഓപ്ഷൻ നൽകുന്നതിൽനിന്നു പിന്തിരിപ്പിച്ചേക്കും

കൂട്ടുപലിശ മാജിക് നഷ്ടമാകും

ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള ഓപ്ഷൻ നൽകുമ്പോൾ നിങ്ങളുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ഒരു ഭാഗം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കു മാറ്റപ്പെടും. പ്രോവിഡന്റ് ഫണ്ടിലെ തുക കുറയുമ്പോൾ കൂട്ടുപലിശയുടെ ഗുണം കുറയും. പിഎഫ് തുകയുടെ പലിശ കണക്കാക്കുന്നത് കൂട്ടുപലിശ വഴിയാണ്. വർഷങ്ങളായി പിഎഫ് അടയ്ക്കുന്ന വ്യക്തിയാണെങ്കിൽ പലിശ നഷ്ടം കൂടുതലായിരിക്കും. അതിനാൽ ഓപ്ഷൻ നൽകുന്നതിനു മുൻപ് വിലയിരുത്തുക.

പിഎഫ് ഉടമ മരിച്ചാൽ

പിഎഫിലെ തുക പൂർണമായും അതിന്റെ ഉടമയ്ക്കുള്ളതാണ്. പിഎഫ് ഉടമ മരിച്ചാൽ ആ തുക നോമിനിയ്ക്കോ അല്ലെങ്കിൽ നിയമപരമായി ചുമതലപ്പെടുത്തിയിട്ടുള്ളവർക്കോ മുഴുവനും ലഭിക്കും. എന്നാൽ എംപ്ലോയീസ് പെൻഷൻ ഫണ്ടിൽ, പെൻഷൻ അക്കൗണ്ട് ഉടമ മരിച്ചാൽ പങ്കാളിക്ക് 50% തുകയ്ക്കു മാത്രമേ അർഹതയുള്ളൂ. മൊത്തം തുക നൽകില്ല. 

കൂടുതൽ നേട്ടം എൻപിഎസ് ?

ഇപിഎസിൽ (എംപ്ലോയീസ് പെൻഷൻ ഫണ്ട്) നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്കു ആനുപാതികമായാണ് പെൻഷൻ അനുവദിക്കുക. ഒരിക്കലും നിക്ഷേപത്തുക പൂർണമായും നൽകില്ല. ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകുന്നതിനു മുൻപ് സർക്കാറിന്റെ മറ്റു പെൻഷൻ പദ്ധതികൾ കൂടി പരിശോധിക്കുക. എൻപിഎസിൽ (നാഷനൽ പെൻഷൻ സ്കീം) നിക്ഷേപിച്ചാൽ ഇതിൽ കൂടുതൽ നേട്ടം ലഭിക്കും. ഓഹരിയധിഷ്ഠിത നിക്ഷേപമാണ് ടയർ 2. ദീർഘ കാലത്തേക്കു കണക്കാക്കിയാൽ കൂടുതൽ ലാഭമായിരിക്കും. എൻപിഎസിൽ ആനുവിറ്റി റിട്ടയർമെന്റ് എടുക്കുകയാണെങ്കിൽ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചുള്ള നേട്ടത്തോടൊപ്പം മൊത്തം തുകയും ലഭ്യമാകും. മാത്രമല്ല 80 സി പ്രകാരമുള്ള 1.5 ലക്ഷത്തിന്റെ ഇൻകംടാക്സ് ഇളവ് കൂടാതെ 50,000 രൂപ അധിക ഡിഡക്‌ഷനും ലഭിക്കും. 

പലിശ കുറവ്

പ്രോവിഡന്റ് ഫണ്ടുമായി താരതമ്യം ചെയ്യുമ്പോൾ എംപ്ലോയീസ് പെൻഷൻ ഫണ്ടിനു പലിശ നേട്ടം കുറവാണ്. 

നേരത്തെ റിട്ടയർ ചെയ്യാൻ പ്ലാൻ ഉണ്ടോ?

നേരത്തേ റിട്ടയർമെന്റ് ആഗ്രഹിക്കുന്നവർക്ക് ഇപിഎസ് പെൻഷൻ സ്കീം ഗുണകരമാകില്ല. 10 വർഷമെങ്കിലും ജോലി ചെയ്തവർക്കു മാത്രമേ പെൻഷൻ സ്കീമിൽ ചേരാനാകൂ. 58 വയസ്സു പൂർത്തിയായാൽ മാത്രമേ പെൻഷന് അർഹതയുള്ളൂ. 

English Summary : Know more About EPF Higher Pension Option         

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS