സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്നവിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,185 രൂപയിലും പവന് 41,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചd ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.
മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ച 4.091% വരെ മുന്നേറിയ അമേരിക്കൻ10 വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 3.95%ലേക്ക് വീണത് സ്വർണത്തിന് മുന്നേറ്റം നൽകി. 1862 ഡോളറിലേക്ക് കയറിയ രാജ്യാന്തര സ്വർണ വിലയുടെ അടുത്ത റെസിസ്റ്റൻസ് 1880 ഡോളറിലാണ്.
English Summary : Gold Price Today