ADVERTISEMENT

775 ശതമാനം ലാഭ വിഹിതം പ്രഖ്യാപിച്ചു കൊണ്ടാണ് ചെറുകിട കമ്പനി തപാരിയ ടൂൾസ് (taparia tools) നിക്ഷേപകരുടെ ശ്രദ്ധ നേടിയത്.  ഇവർ ഇടക്കാല ലാഭവിഹിതമായി നൽകുന്നത് 77 രൂപയാണ്. 23 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുക. മാർച്ച് 16 ആണ് റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.  ഇന്നലെ തപാരിയ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 11.57 രൂപയിലാണ്.

നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ  193.32 കോടി രൂപയുടെ അറ്റ വിൽപ്പനയാണ് കമ്പനി നേടിയത്. 19.29 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ.62 ശതമാനം വർധനവാണ് ഉണ്ടായത്.  ഒരു ഓഹരിയിൽ നിന്നുള്ള നേട്ടം (EPS) 63.56 രൂപയാണ്. കമ്പനിയുടെ  30.28 ശതമാനം ഓഹരികളാണ് വിപണിയിലുള്ളത്.

2019ൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത തപാരിയ ഓഹരികൾ ഇതുവരെ 80 ശതമാനത്തോളം ആണ് ഇടിഞ്ഞത്. 2021 നവംബറിൽ ഓഹരി വില 99 രൂപയോളം എത്തിയിരുന്നു. 12.14 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന നില. 1969ൽ പ്രവർത്തനം ആരംഭിച്ച കമ്പനി സ്ക്രൂ ഡ്രൈവർ അടക്കമുള്ള ഹാൻഡ് ടൂളുകളാണ് നിർമിക്കുന്നത്. നാസിക്, ഗോവ എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമാണ കേന്ദ്രങ്ങളുണ്ട്.

English Summary : Taparia Tools announced Huge Dividend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com