ADVERTISEMENT

കുറച്ചു ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വർണ വില കുതിപ്പിലേയ്ക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സംസ്ഥാനത്തെ സ്വർണവില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 5,215 രൂപയിലും പവന് 41,720 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.  ഈ മാസത്തെ  ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5090 രൂപയും പവന് 40,720 രൂപയുമാണ്.

ഇതോടെ മൂന്ന് ദിവസം കൊണ്ട് പവന് 840 രൂപ വർധിച്ചു. രാജ്യാന്തര വിപണിയിൽ ആഴ്ചയുടെ അവസാന ദിനങ്ങളിലെ അമേരിക്കൻ ബോണ്ട് വീഴ്ച സ്വർണത്തിന് വലിയ മുന്നേറ്റം നൽകി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4%ൽ നിന്നും 3.7%ലേക്ക് വീണപ്പോൾ വെള്ളിയാഴ്‌ച മാത്രം 2% കുതിച്ച സ്വർണ വില 1880 ഡോളർ കടന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com