ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും ഉയർന്നു സ്വർണവില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു ഗ്രാമിന് 5,355 രൂപയിലും പവന് 42,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ഏറ്റവും ഉയർന്ന  നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം രണ്ടാം തീയതി രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 43,880 രൂപയുമാണ്.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,305 രൂപയിലും പവന് 42,440 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്. ഈ മാസത്തെ  ഏറ്റവും കുറഞ്ഞ മാർച്ച്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5090 രൂപയും പവന് 40,720 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയാണ് സ്വർണത്തിന് ഇപ്പോൾ വില വർധിക്കാനുള്ള ഒരു പ്രധാന കാരണം.

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണതും, ബാങ്കുകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ‘’സുരക്ഷിത’’ നിക്ഷേപമായി പരിഗണിക്കപ്പെട്ടതും  ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. 1930 ഡോളറിനടുത്താണ് സ്വർണം ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.44%ലാണ് വ്യാപാരം തുടരുന്നത്.

English Summary: Gold Price today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com