ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം എക്കാലത്തെയും ഉയർന്ന വില എന്ന റെക്കോർഡിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു 5,480 രൂപയും പവന് 43,840 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. വില കുറഞ്ഞെങ്കിലും റെക്കോർഡ് നിരക്കിൽ തന്നെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും വർധിച്ചു ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.

രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ  വിപണിയെയും  നിയന്ത്രിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഗോള തലത്തിലെ ബാങ്കുകളുടെ തകർച്ചയും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നില നിൽക്കുന്ന വിലക്കയറ്റവും, യുക്രെയ്ൻ യുദ്ധവുമെല്ലാം സ്വർണത്തിന്റെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ പ്രവചനതീതമാണ് എന്നിരിക്കെ വില അല്പം എങ്കിലും കുറയുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് നന്നായിരിക്കും എന്ന് വ്യാപാരികൾ പ്രതികരിച്ചു.

സംസ്ഥാനത്ത് വിവാഹ സീസൺ തുടങ്ങുന്ന സമയമായതിനാൽ സാധാരണക്കാരനെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിലെ സ്വർണവില. മാർച്ച് 9ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090രൂപയും പവന് 40,720 രൂപയുമാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com