സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ പവന് 44,000 ത്തിലെത്തിയ സ്വർണവില ഇന്ന് ഇടിഞ്ഞു. ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
രാജ്യാന്തര തലത്തിൽ സാമ്പത്തിക മാന്ദ്യം എന്ന ധാരണ പടർന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് പ്രാദേശിക വിപണികളിലും വില കുതിച്ചുയരാൻ കാരണം. ഈ മാസം ഇതുവരെ പവന് സ്വർണത്തിന് 2,080 രൂപ വർധിച്ചിട്ടുണ്ട്. ഇപ്പോൾ വില തത്കാലികമായി കുറഞ്ഞെങ്കിലും വില ഇനിയും വർധിച്ചേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറ്റം നേടിയത് ഇന്നലെ സ്വർണത്തിനു തിരുത്തൽ നൽകി. 10 വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 3.6%ലേക്ക് കയറിയപ്പോൾ രാജ്യാന്തര സ്വർണ വില 1946 ഡോളറിലേക്കും ഇറങ്ങി. ഫെഡ് തീരുമാനങ്ങളും, ബോണ്ട് യീൽഡ് ചലനങ്ങളും സ്വർണത്തിന് നിർണായകമാണ്.
English Summary: Gold Price Today in Kerala