ADVERTISEMENT

ഷോപ്പിUd, വിദേശ യാത്രകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വലിയ തുകകള്‍ ചെലവഴിക്കുന്നവരെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍, വന്ധ്യത ക്ലിനിക്കുകളില്‍ ചികിത്സ തേടുന്നവര്‍, വിദേശ യാത്ര നടത്തുന്നവര്‍, പ്രതിവര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടയുള്ളവരുടെ ഇടപാടുകള്‍ നിരീക്ഷിക്കും. രാജ്യത്തെ നികുതി ദായകരുടെ എണ്ണം ഉയര്‍ത്തുകയാണ് ലക്ഷ്യം. 

ഉയര്‍ന്ന തുകകള്‍ ചെലവഴിക്കുന്ന വലിയൊരു വിഭാഗം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍. ഹോട്ടലുകള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍ ഉള്‍പ്പടെയുള്ളവര്‍ ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി വെളിപ്പെടുത്തുന്നില്ല. ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച ഡാറ്റകളും ശേഖരിക്കും. കൂടുതല്‍ പേരെ ആദായ നികുതിക്ക് കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതിയുടെ കരട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന് സമര്‍പ്പിച്ച് ഈ മാസം തന്നെ നടപടികള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.  

2021-22ല്‍ രാജ്യത്തെ നികുതി ദായകരുടെ എണ്ണത്തില്‍ 8 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.6 ശതമാനവും. നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഇത് 10 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

English Summary : Increasing TaX Payers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com