ADVERTISEMENT

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണവില. ഇന്നലെ 45,000 രൂപയിലേക്ക് തിരികെയെത്തിയ സ്വർണ്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,580 രൂപയും പവന് 44,640 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,625 രൂപയിലും പവന് 45,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തിന് മങ്ങലേൽപ്പിച്ചത്. താൽക്കാലികമായി വില ഇടിഞ്ഞാലും സ്വ‍ർണ വില ഈ വർഷം റെക്കോർഡുകൾ ഭേദിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com