ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഗ്രാമിന് 5,555 രൂപയിലും പവന് 44,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്നലെ കുറഞ്ഞ് യഥാക്രമം 5,565 രൂപയിലും 44,520 രൂപയിലുമാണ്  വ്യാപാരം നടന്നത്.

മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും  കൊണ്ട് കുറഞ്ഞു. മേയ് മാസത്തെ ഉയർന്ന വിലയിൽ നിന്നും 1,320 രൂപ താഴെയാണ് ഒരു പവൻ സ്വർണത്തിന് ഇന്നു രേഖപ്പെടുത്തിയ വില. സ്വർണം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോൾ അവസരമാണ്.

മെയ്‌  5 ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വില കുറയാൻ ഒരു പ്രധാന കാരണം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com