ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്. ഗ്രാമിന് 5,555 രൂപയിലും പവന് 44,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. 

ഈ മാസത്തെ ഉയർന്ന നിരക്കിൽ നിന്നും പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന സ്വർണവിലയിലും പ്രകടമാകുന്നത്. അമേരിക്കയിലെ കടമെടുപ്പ് പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ഭിന്നത ഉണ്ടായതിനെ തുടർന്നുള്ള പ്രതിസന്ധിയും ആശങ്കയുമാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇത് സംബന്ധിച്ചുള്ള ബിൽ പാസായി വരുന്നത് വരെ വിപണിയിലെ ആശങ്കകൾ തുടർന്നേക്കാം.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com