വർഷം 25 ലക്ഷം വരെയുള്ള ഈ വരുമാനങ്ങൾക്കു നികുതി ഇല്ല!
.jpg?w=1120&h=583)
Mail This Article
ലീവ് എൻകാഷ്മെന്റ്, ഗ്രാറ്റുവിറ്റി ഇനത്തിൽ ലഭിക്കുന്ന 25 ലക്ഷം രൂപ വരെ നികുതി വിമുക്തമാണ്. ശമ്പള വരുമാനക്കാർക്ക് സ്ലാബിലും നികുതിയില്ലാത്ത 9 വരുമാനങ്ങൾ താഴെ പറയുന്നു.
1. ഇപിഎഫ്–5 വർഷത്തിനു ശേഷം പിൻവലിക്കുന്ന തുക.
2. പിപിഎഫ്– കാലാവധിക്കു ശേഷം കിട്ടുന്ന തുക, പലിശ.
3 എൻപിഎസ്– കാലാവധിക്കു ശേഷം കിട്ടുന്ന തുക. (മുൻകൂർ പിൻവലിച്ചാൽ 40 % തുക).
4 ലൈഫ് പോളിസി– കാലാവധിക്കു ശേഷമോ സറണ്ടർ ചെയ്യുമ്പോഴോ കിട്ടുന്ന തുക.
5. സുകന്യ സമൃദ്ധി– പലിശയടക്കം കാലാവധിക്കു ശേഷം കിട്ടുന്ന തുക.
6. ജോലിയുടെ ഭാഗമായുള്ള യാത്രകളുടെ ചെലവിനു കിട്ടുന്ന കൺവെയൻസ് അലവൻസ്.
7. ലീവ് എൻകാഷ്മെന്റ് –രാജി വയ്ക്കുമ്പോഴോ റിട്ടയർ ചെയ്യുമ്പോഴോ കിട്ടുന്ന 25 ലക്ഷം രൂപ.
8. വിദ്യാഭ്യാസ സ്കോളർഷിപ് തുക.
9. ഗ്രാറ്റുവിറ്റി– അഞ്ചു വർഷത്തിനു ശേഷം കിട്ടുന്ന 25 ലക്ഷം രൂപ.

English Summary: Know More about Income Tax Benefit