ADVERTISEMENT

ഫിലിപ്‌സ് അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി എല്‍ഇഡി ലൈറ്റിംഗ് സാമഗ്രികള്‍ നിര്‍മിക്കുന്ന (Orginal Design Manufacturer) ഐക്കിയോ ലൈറ്റിങ് (IKIO Lighting LTD) ഓഹരി വിപണിയിലേക്ക്. ജൂണ്‍ 6 മുതല്‍ 7 വരെയാണ് പ്രാരംഭ ഓഹരി വില്‍പ്പന (IPO). 350 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 90 ലക്ഷം ഓഹരികളുമാണ് വില്‍ക്കുന്നത്. 270-285 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. 

 

IPO-1

ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 607 കോടി രൂപയോളം കമ്പനിക്ക് സമാഹരിക്കാനാവും. ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 52 ഓഹരികള്‍ അടങ്ങിയ ഒരു ലോട്ട് മുതല്‍ അപേക്ഷിക്കാം. ജൂണ്‍ 16ന് ഓഹരി വിപണികളില്‍ (എല്‍എസ്ഇ, ബിഎസ്ഇ) ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്ന ഐക്കിയോക്ക് 4 നിര്‍മാണ യൂണീറ്റുകളാണ് ഉള്ളത്. ഒഡിഎം എല്‍ഇഡി ലൈറ്റുകള്‍ കൂടാതെ സ്വിച്ചസ് ആന്‍ഡ് ഹാര്‍ഡ് വെയര്‍, റെഫ്രിജറേഷന്‍ ലൈറ്റുകള്‍, ക്യാരവാനുകള്‍ക്ക് വേണ്ടിയുള്ള സോളാര്‍ പാനലുകള്‍, പൈപ്പുകള്‍, കണക്ടറുകള്‍ തുടങ്ങിയവയും കമ്പനി നിര്‍മിക്കുന്നു. ഇന്ത്യയെ കൂടാതെ യുഎസിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 

 

 2022 ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം 332.79 കോടിയുടെ വരുമാനവും 51.35 കോടിയുടെ അറ്റാദായവുമാണ് കമ്പനിക്കുള്ളത്. 136.33 കോടി രൂപയാണ് ഐക്കിയോയുടെ കടം. ഉപസ്ഥാപനമായ ഐക്കിയോ സൊല്യൂഷന്‍സില്‍ മൂലധന നിക്ഷേപം, കടബാധ്യത തീര്‍ക്കല്‍, മറ്റ് കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിവയ്ക്കാണ് ഐപിഒയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഫ്രോസ്റ്റ് & സള്ളിവന്റെ  റിപ്പോര്‍ട്ടനുസരിച്ച് 2021-22 കാലയളവില്‍ രാജ്യത്തെ എല്‍ഇഡി ലൈറ്റുകളുടെ വിപണി 21,702 കോടി രൂപയായിരുന്നു. 2026ഒടെ ഇത്  33,800 കോടിയായി വളരുമെന്നാണ് വിലയിരുത്തല്‍.

 

English summary- IKIO Lighting IPO to open on June 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com