സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില

HIGHLIGHTS
  • ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 5520 രൂപയായി
diamond4
SHARE

സംസ്ഥാനത്ത് വീണ്ടും ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,520 രൂപയിലും പവന് 44,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ  വ്യാപാരം നടന്നത്. ഇടവേളയ്ക്ക് ശേഷമാണ് ചൊവ്വാഴ്ച വില വർധനയുണ്ടായത്.

രണ്ട് മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്വർണവില ഇത്രയും താഴ്ന്ന നിരക്കിൽ എത്തുന്നത്. ഈ മാസം 3,4,5 തീയതികളിലും വില കുറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെ‍ഡ‍റൽ റിസർവ് അടുത്തയാഴ്ച ചേരുന്ന ധനനയ യോഗത്തിൽ വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളാണ് നിലവിൽ സ്വർണ വിലയിൽ ഇടിവുണ്ടാകാനുള്ള പ്രധാന കാരണം.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS