വില കുറയുന്നു, ഓണമെത്തുന്നതോടെ സംസ്ഥാനത്ത് സ്വർണ വിപണിയിൽ ആശ്വാസം?
Mail This Article
സംസ്ഥാനത്ത് വീണ്ടും 43,000 ത്തിലെത്തി സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞd ഗ്രാമിന് 5,495 രൂപയും പവന് 43,960 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 3,4 തീയതികളിലും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞd ഗ്രാമിന് 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഓണം – വിവാഹ സീസണുകളായതിനാൽ സ്വർണ വിലയിലെ കുറവ് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്.
അതേ സമയം അഞ്ചുവർഷത്തിനിടെ സ്വർണം പവന് 22760 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഏതാണ്ട് 107 ശതമാനത്തോളം വില വർധനവാണിത്. 2017 ഓഗസ്റ്റ് 9 ന് ഗ്രാമിന് 2670 രൂപയും പവന് 21,360 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് സ്വർണത്തിന് പ്രതികൂലമാണെങ്കിലും ചൈനയുടെ സാമ്പത്തിക ശോഷണസൂചനകളെത്തുടർന്ന് ഏഷ്യൻ വ്യാപാരസമയത്ത് ആവശ്യകത വന്നത് സ്വർണത്തിന് പിന്തുണ നൽകി. രാജ്യാന്തര സ്വർണ വില 1970 ഡോളറിൽ താഴെയാണ് തുടരുന്നത്.
English Summary : Gold Price Today in Kerala