ADVERTISEMENT

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 5,465 രൂപയിലും പവന്  43,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ശനിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണ വില ശനിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തിയത്. ജൂലായ് 12നും ഇതേ നിലവാരത്തിലാണ് വ്യാപാരം നടന്നത്. നേരിയ വർധന ഉണ്ടായെങ്കിലും ഒരു മാസത്തിനിടയിലെ താഴ്ന്ന നിരക്കാണിത്.

ഈ മാസം 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഓഗസ്റ്റ് 11 ന്  രേഖപ്പെടുത്തിയ ഗ്രാമിന് 5,455 രൂപയും  പവന് 43,640 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com