വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

Mail This Article
സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നു. ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വ്യാഴാഴ്ച കുറഞ്ഞാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം ഇതുവരെ പവന് 1,040 രൂപ കുറഞ്ഞു.
ആഗോള വിപണിയിൽ സ്വർണ വില 6 മാസത്തെ താഴ്ന്ന നിലയിലാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് നയം കടുപ്പിക്കുമെന്ന പ്രതീക്ഷ ഡോളർ സൂചികയെയും ബോണ്ട് യീൽഡിനെയും ശക്തമാക്കിയതാണ് സ്വർണവില സംസ്ഥാനത്തും ഇടിയാൻ കാരണമായത്. അതേ സമയം ചിങ്ങത്തിൽ വിവാഹ സീസൺ തുടങ്ങുന്നതിനാൽ വില കുറഞ്ഞു നിൽക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്. ഓണത്തിന് സംസ്ഥാനത്തു വിൽക്കുന്നത് 12 ടൺ സ്വർണമാണ് എന്നാണ് കണക്ക്.
കേരളത്തിലെ എല്ലാ ജുവല്ലറികളിലും ഓണം സ്വർണോത്സവം ആരംഭിച്ചിരിക്കുകയാണ്. പത്തുകോടി രൂപയുടെ സമ്മാനങ്ങൾ ആണ് സ്വർണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുള്ളത് എന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ അറിയിച്ചു.
English Summary : Gold Price Today in Kerala