വില ഉയരുന്നു, ഓണത്തിനു സ്വർണം വാങ്ങാനിരിക്കുന്നവർക്ക് പണികിട്ടുമോ
Mail This Article
സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,430 രൂപയിലും പവന് 43,440 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു.
രാജ്യാന്തര വിപണിയിലും സ്വർണം നേരിയ പുരോഗതി കൈവരിച്ചതാണ് സംസ്ഥാനത്തെയും സ്വർണ വില ഉയരാൻ കാരണം. ഓണത്തിനും വിവാഹത്തിനും സ്വർണം വാങ്ങാൻ ഇരിക്കുന്നവരെ സംബന്ധിച്ച് വിലവർധന ആശങ്കയുള്ളവാക്കുന്നു
ഓഗസ്റ്റ് 17 മുതൽ 21 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 5,410 രൂപയും പവന് 43,280 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ വില. ഓഗസ്റ്റ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
English Summary : Gold Price Today in Kerala