ADVERTISEMENT

പണപ്പെരുപ്പം നിയന്ത്രിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് വളരെ നിർണായകമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റത്തെ ചെറുക്കാൻ പലിശനിരക്ക് ഉയർത്തിയാൽ മാത്രം ശരിയാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. CII B20 ഉച്ചകോടിയിൽ സംസാരിച്ച സീതാരാമൻ, നിരന്തരമായ ഉയർന്ന പണപ്പെരുപ്പം ഡിമാൻഡ് കുറയ്ക്കുമെന്നും പറഞ്ഞു.ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനമായി ഉയർന്നു. 

ഏറ്റവും പുതിയ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  പണപ്പെരുപ്പ പ്രവചനങ്ങൾ സെപ്റ്റംബർ പാദത്തിൽ 6.2 ശതമാനമായും സാമ്പത്തിക വർഷം 5.4 ശതമാനമായും പുതുക്കി, അതേസമയം പോളിസി നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിർത്തിയിരുന്നു.ഇന്നത്തെ സാഹചര്യത്തിൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും റിസർവ് ബാങ്ക്  മുൻഗണന നൽകേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പലിശ നിരക്ക് ഉയർത്തിയാൽ മാത്രം പണപ്പെരുപ്പം കുറയുകയില്ല. അതിന് ധനകമ്മി കൂടി കുറയ്ക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കാലാവസ്ഥാ വ്യതിയാന ധനകാര്യത്തിലും നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സീതാരാമൻ സംസാരിച്ചു. “ഒരു രാജ്യത്തിനും ആഗോള പ്രശ്നങ്ങൾ തനിയെ കൈകാര്യം  ചെയ്യാൻ കഴിയില്ല. ഇത് എല്ലാവരും ഒരുമിച്ചു  ചെയ്യുന്നതായിരിക്കണം,”അവർ പറഞ്ഞു.

English Summary : According to Nirmala Sitharaman Priority to Control Population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT