ADVERTISEMENT

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന്  5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

അതേ സമയം സംസ്ഥാനത്ത് ഓണക്കാല സ്വർണ വില്പന കഴിഞ്ഞ 10 ദിവസത്തെ കണക്ക് പരിശോധിച്ചാൽ ഏകദേശം 4000-4200 കോടി രൂപയിലേക്ക് എത്തിയതായി സ്വർണ വ്യാപാര സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ തവണ 3000-3500 കോടി രൂപയുടെ അടുത്തായിരുന്നു ഏകദേശം വ്യാപാരം. ഓണം കഴിഞ്ഞും മികച്ച രീതിയിൽ വില്പന തുടരുന്നു. വില കുറഞ്ഞു നിന്നതും ഓണക്കാലത്ത് സ്വർണ്ണം കൂടുതൽ വാങ്ങുന്നതിന് സഹായകരമായി.

സാധാരണ 500 മുതൽ 600 കിലോ വരെ സ്വർണമാണ് ഒരു ദിവസം കേരളത്തിൽ വില്പന നടക്കാറുളളത്. ഓണക്കാലത്ത് അത് 800 കിലോയിലേക്ക് വരുമെന്നാണ് പൊതുവേയുള്ള കണക്ക്. ഇത്തവണ അസോസിയേഷൻ നേതൃത്വത്തിൽ '' കേരളത്തിലെ ചെറുകിട, ഇടത്തരം വൻകിട വ്യാപാരികളെല്ലാം പങ്കെടുത്ത  ഓണം സ്വർണോത്സവം  വൻ വിജയമായിരുന്നു എന്ന് AKGSMA സംസ്ഥാന ട്രഷറർ, അഡ്വ. എസ്.അബ്ദുൽ  നാസർ അറിയിച്ചു.

English Summary : Gold Price in Kerala Decreased on September 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT