ചൊവാഴ്ച സംസ്ഥാനത്ത് സ്വർണവില താഴ്ന്നു

Mail This Article
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും സ്വർണവില ചൊവ്വാഴ്ച ഇടിഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
സെപ്റ്റംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,505 രൂപയും പവന് 44,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയിൽ വരും ദിവസങ്ങളിൽ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് 4.20%ൽ തന്നെ ക്രമപ്പെടുന്നത് സ്വർണത്തിനു മുന്നേറ്റം നിഷേധിക്കുകയാണ്. 1968 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണ വിലയുടെ തുടർ ചലനങ്ങൾ അമേരിക്കൻ ബോണ്ട് യീൽഡിന്റെ ഗതിയെ ആശ്രയിച്ചിരിക്കും.
English Summary : Gold Price Today in Kerala