ഒരു രൂപയ്ക്ക് എന്ത് വിലയെന്നോ? അമിത ചിലവുകള്‍ ഒഴിവാക്കാൻ വഴിയൊരുക്കാം
Mail This Article
ഒരു രൂപയ്ക്ക് എന്ത് വില എന്ന് പറഞ്ഞു തള്ളികളയാന്‍ വരട്ടെ. ദിവസം ഒരോ രൂപ മാറ്റിവയ്ക്കാന്‍ കഴിയുമെങ്കില്‍ ഇത് നല്ലൊരു സമ്പാദ്യ മാര്‍ഗമാണ്. ഇത്തരത്തില്‍ 10 രൂപയോ 100 രൂപയോ അല്ലെങ്കില്‍ മാസം 500 രൂപ എങ്കിലുമോ മാറ്റിവയ്ക്കുകയാണെങ്കില്‍ ഒരു വര്‍ഷം വലിയ സമ്പാദ്യം തന്നെ നേടാം. ഇത്തരത്തിലുള്ള മാറ്റിവയ്ക്കല്‍ നമ്മുടെ അമിത ചെലവിനെ ഇല്ലാതാക്കും. ഒരു രൂപ കൊണ്ട് മനസ് വെച്ചാൽ ഇങ്ങനെ മികച്ച നേട്ടം ഉണ്ടാക്കാനാകും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിത ചെലവ് ഇല്ലാതാക്കുകയും വര്‍ഷം നല്ലൊരു സമ്പാദ്യം പോക്കറ്റിലാകുകയും ചെയ്യും.
∙ചെറുതോ വലുതോ എന്തുമാകട്ടെ എല്ലാ ചിലവുകളും കൃത്യമായി കുറിച്ചു വയ്ക്കണം. ഇത് അടുത്ത തവണ അധിക ചിലവുകളെ കണ്ടെത്താന്‍ സഹായിക്കും
∙വരുമാനവും ചിലവും കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ഒരു ബജറ്റ് തയ്യാറാക്കി വയ്ക്കുന്നത് ചെലവ് ചുരുക്കാന്‍ സഹായിക്കും
∙ഒരോന്നും വാങ്ങുന്നതിന് മുന്‍പ് അവശ്യമുള്ളതാണോ എന്ന് പരിശോധിക്കുക. അനാവശ്യമായി എല്ലാം വാങ്ങിക്കൂട്ടരുത്. ഇത് ചെലവ് ഉയര്‍ത്തും.
∙സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കുക. അല്ലെങ്കില്‍ ആവശ്യമില്ലാത്തവയും വാങ്ങിയേക്കാം
∙ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക.കഴിയുന്നതും പണം കൊടുക്കുന്ന രീതി ശീലിക്കുക. ഇപ്പോൾ എല്ലാം യുപിഐ ഇടപാടുകൾ കൂടി ആയതോടെ പണം പോകുന്ന വഴിയറിയില്ല.
∙എല്ലാ ചിലവുകളും കഴിഞ്ഞ് നിശ്ചിത തുക മാസം മാറ്റിവയ്ക്കാന്‍ ശ്രമിക്കുക. ഇത് അത്യാവശ്യ ഘട്ടത്തില്‍ സഹായകമാകും.
∙കടങ്ങള്‍ വാരാതെ ശ്രദ്ധിക്കുക, അത് നിക്ഷേപത്തെ ബാധിക്കും
English Summary : How to Plan with One Rupee