വാങ്ങണോ കാത്തിരിക്കണോ? ചാഞ്ചാട്ടം തുടർന്ന് സ്വർണവില
Mail This Article
വീണ്ടും ചാഞ്ചാട്ടം തുടർന്ന് സംസ്ഥാനത്തെ സ്വർണവില. മൂന്നു ദിവസം ഇടിഞ്ഞു നിന്ന സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,490 രൂപയും പവന് 43,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5500 രൂപയിലും പവന് 44,000 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഓണത്തിനു ശേഷം സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നതിനാൽ സ്വർണം ഇപ്പോൾ വാങ്ങണോ അതോ കാത്തിരിക്കണോ എന്ന അശങ്കയിലാണ് ആഭരണം വാങ്ങാനിരിക്കുന്നവർ.
രാജ്യാന്തര വിപണിയിൽ ഡോളറിന്റെ തുടർ ചലനങ്ങൾ വീണ്ടും സ്വർണ വിലയെ സ്വാധീനിക്കും. ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, അടുത്ത ആഴ്ചയിലെ അമേരിക്കൻ സിപിഐ കണക്കും സ്വർണത്തിനും പ്രധാനമാണ്.
English Summary : Gold Price Fluctuating in Kerala