ADVERTISEMENT

സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,490 രൂപയിലും 43,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. തുടർച്ചയായ ഇടിവുകൾക്കുശേഷം സംസ്ഥാനത്ത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് തിരിച്ചു കയറി വീണ്ടും റെക്കോർഡ് നിരക്കിനൊപ്പമെത്തിയപ്പോള്‍  സ്വർണ വിലയും തിരിച്ചു കയറി 1947 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡ് നയപ്രഖ്യാപനത്തിന് മുന്നോടിയായി ഓഹരി വിപണിയിലെ അസ്ഥിരതയും വെള്ളിയാഴ്ച സ്വർണത്തിന് അനുകൂലമായി.

English Summary : Gold Price Increased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com