ADVERTISEMENT

സംസ്ഥാനത്ത്  സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണവില ചാഞ്ചാട്ടം തുടരുന്ന പ്രവണതയാണ് കണ്ടത്. സെപ്റ്റംബർ 19ന്  മാസത്തിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തിയ ശേഷം വ്യാഴാഴ്ച മുതൽ വിലയിടിഞ്ഞ് 43,000 രൂപയിലേക്ക് എത്തുകയായിരുന്നു. സെപ്റ്റംബർ 13,14 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന്  5,450 രൂപയും പവന് 43,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com