മൂന്ന് ദിവസത്തിനു ശേഷം സ്വർണ വില കുറഞ്ഞു
Mail This Article
×
സംസ്ഥാനത്ത് മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ ഡോളർ വീണ്ടും മുന്നേറുന്നത് ഭീഷണിയാണെങ്കിലും സ്വർണവില 1944 ഡോളറിലാണ് തുടരുന്നത്. വിപണിയിലെ അസ്ഥിരതകളും സ്വർണത്തിന് അനുകൂലമാണ്. ബോണ്ട് യീൽഡിലെ ചലനങ്ങൾ സ്വർണത്തെ സ്വാധീനിച്ചേക്കാം.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.