താഴ്ചയിലേയ്ക്ക് കൂപ്പ്കുത്തി സ്വർണവില, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം

Mail This Article
സംസ്ഥാനത്ത് 42,000 രൂപയിലേക്ക് ഇടിഞ്ഞു സ്വർണവില. ഏതാണ്ട് 5 മാസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ നിരക്കിൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 5,365 രൂപയിലും പവന് 42,920 രൂപയുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,390 രൂപയിലും പവന് 43,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് പവന് 880 രൂപ കുറഞ്ഞു.
മാർച്ച് 9 നാണ് ഇതിന് മുൻപ് വിലയിൽ കാര്യമായ ഇടിവ് സംഭവിച്ചത്. പവന് 40,720 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. അതിന് ശേഷം സ്വർണ വിലയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. മെയ് 5ന് എക്കാലത്തെയും ഉയർന്ന വില എന്ന റെക്കോർഡ് സ്വർണം സ്വന്തമാക്കുകയും ചെയ്തു.
ഇപ്പോൾ സ്വർണം വാങ്ങാൻ മികച്ച സമയമാണ്. ഇപ്പോൾ വാങ്ങേണ്ട ആവശ്യമില്ലാത്തവർക്ക് ഭാവിയിലേക്ക് ബുക്ക് ചെയ്ത് വയ്ക്കാനുള്ള സൗകര്യം പല ജൂവലറികളിലും ലഭ്യമാണ്. തത്കാലം വില കുറഞ്ഞാലും വില ഉയരനുള്ള സാധ്യതയുണ്ടെന്ന് രാജ്യാന്തര വിപണിയിലെ ചലനങ്ങൾ വ്യക്തമാക്കുന്നു.
രാജ്യാന്തര വിപണിയിൽ ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡ് റെക്കോർഡ് നിലകളിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്നത് സ്വർണത്തിനും തിരുത്തൽ നൽകി. വളരെ നിർണായകമായ 1880 ഡോളറിനടുത്താണ് രാജ്യാന്തര സ്വർണവില വ്യാപാരം തുടരുന്നത്.