ഇനി ജനന സർട്ടിഫിക്കറ്റ് വേണം, ഡ്രൈവിങ് ലൈസൻസെടുക്കാനും
Mail This Article
നിങ്ങള്‍ക്ക് ജനന സർട്ടിഫിക്കറ്റുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ പണിയാകും ജനന സർട്ടിഫിക്കറ്റ് കൃത്യമായി കൈവശം സൂക്ഷിച്ചിട്ടുള്ളവർ എത്ര പേരുണ്ട്? അത് കൈവശമില്ലെങ്കിൽ നാളെ മുതൽ കാര്യങ്ങൾ കുഴയാനിടയുണ്ട്. നിരവധി കാര്യങ്ങൾക്ക് നാളെ മുതൽ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുമെന്നതു തന്നെ കാരണം.
കഴിഞ്ഞ മൺസൂൺ സെഷനിൽ, ജനന മരണ റജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023 പാർലമെന്റ് പാസാക്കി. ഇതനുസരിച്ച് ഒക്‌ടോബർ 1 മുതൽ നിരവധി നിർണായക സേവനങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ഹാജരാക്കേണ്ട ഒരേയൊരു രേഖ ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും. ആധാർ കാർഡ്, വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനം, വിവാഹ റജിസ്ട്രേഷൻ എന്നിവക്കെല്ലാം ഇനി മുതൽ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർക്കാർ ജോലികൾക്കും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനും വോട്ടർ പട്ടിക തയാറാക്കാനും ഇത് നിർബന്ധമാകും.
ഇനി പിടിക്കും നാലിരട്ടി നികുതി! വിദേശയാത്ര ചെലവ് കുതിച്ചുയരും Read more ...
∙ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള വിദേശ പണമിടപാടുകൾക്കായി ശേഖരിക്കുന്ന പുതിയ നികുതി ടിസിഎസ് ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഒക്‌ടോബർ 1 മുതൽ ഒരു വ്യക്തി ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള രാജ്യാന്തര പണമയയ്‌ക്കലുകൾ നടത്തിയാലും TCS വരില്ല. വിദേശ ടൂർ പാക്കേജുകളുടെ ബുക്കിങുകൾക്ക് 7 ലക്ഷം രൂപ വേറെയും ചെലവാക്കാം. അതിൽ 7 ലക്ഷം രൂപ വരെയുള്ള ചെലവുകൾക്ക് 5 ശതമാനം ടി സി എസും, അതിനു ശേഷം വരുന്ന ചെലവുകൾക്ക് 20 ശതമാനം ടി സി എസും ചുമത്തും. എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വൈദ്യചികിത്സയ്ക്കുമായി വിദേശത്തേക്ക് പണമയക്കുമ്പോൾ ടിസിഎസ് നിരക്കിൽ മാറ്റമില്ല. ഇത്തരത്തിൽ 7 ലക്ഷം രൂപ പരിധിക്കപ്പുറമുള്ള ക്രെഡിറ്റ് കാർഡ് പേയ്‌മെന്റിനുള്ള ടിസിഎസിനെക്കുറിച്ച് സർക്കാരിൽ നിന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
∙2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ മെയ് മാസത്തിൽ അറിയിച്ചിരുന്നു. 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ അടിയന്തരമായി വിതരണം ചെയ്യുന്നത് നിർത്തണമെന്നും സെൻട്രൽ ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. നിങ്ങളുടെ 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടിൽ മാറ്റാനോ നിക്ഷേപിക്കാനോ RBI നാല് മാസത്തെ സമയം (മെയ് മുതൽ സെപ്റ്റംബർ വരെ) നൽകി. ഒക്ടോബർ ഒന്ന് മുതൽ ഈ കാര്യത്തിൽ ഇളവ് അനുവദിക്കാനിടയില്ല.
∙നോമിനേഷൻ കൊടുത്തിട്ടില്ലെങ്കിൽ മ്യൂച്ചൽ ഫണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തിക്കില്ല.
∙82 ട്രെയിനുകൾ ഒക്ടോബർ ഒന്ന് മുതൽ സമയ മാറ്റം വരുത്തുന്നുണ്ട്. അതിനാൽ യാത്ര തീരുമാനിക്കുമ്പോൾ തന്നെ റെയിൽവേ വെബ് സൈറ്റിൽ കയറി സമയ മാറ്റം വരുത്തിയത് മനസ്സിലാക്കുക.
English Summary : Know these Changes from October First