താഴേയ്ക്ക് പോയ സ്വർണവില തിരിച്ചു കയറുന്നു

Mail This Article
സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,365 രൂപയിലും പവന് 42,920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,335 രൂപയിലും പവന് 42,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ അഞ്ച് ദിവസം കൊണ്ട് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും വർധിച്ചു.
ഒക്ടോബർ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇത് കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. തുടർച്ചയായ വിലയിടിവിന് ശേഷം രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം സ്വർണം മുന്നേറ്റം തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ ഇസ്രായേലും പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ഭയം ഉയർത്തിയതിനാൽ, സ്വർണ്ണ വില ഇന്നലെ 1.6% വർധനയിലാണ് വ്യാപാരം നടന്നത്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.2% ഉയർന്ന് 1,864.39 ഡോളറിലെത്തി, യു.എസ്. ഗോൾഡ് ഫ്യൂച്ചറുകൾ 0.8% ഉയർന്ന് 1,878.20 ഡോളറിലെത്തി.