സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
Mail This Article
×
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 5,400 രൂപയിലും പവന് 43,200 രൂപയിലുമാണ് വെള്ളിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 43,000 ത്തിലേക്ക് തിരികെയെത്തുന്നത്.
സംസ്ഥാനവിപണിയിൽ കഴിഞ്ഞ 6 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ വ്യാപാരം നടന്ന സ്വർണം ഒക്ടോബർ 6 ന് ശേഷമാണ് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില ഉയരാൻ തുടങ്ങിയത്. ഒരാഴ്ച കൊണ്ട് പവന് വർധിച്ചത് 1,280 രൂപയാണ്.
English Summary:
Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.