ഇസ്രയേൽ യുദ്ധം; കുത്തനെ ഉയർന്ന് സ്വർണവില

Mail This Article
ഒരു ദിവസം കൊണ്ട് പവന് 1,120 വർധിച്ച് സംസ്ഥാനത്തെ സ്വർണവില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചത്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വർധിച്ച് ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില ഒരു ദിവസം ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കൂടുന്നത് ആദ്യമായിട്ടാണ്. ഇതിനുമുമ്പ് ഒരു ദിവസം തന്നെ രണ്ട് തവണയായി ഗ്രാമിന് 150 രൂപ കൂടിയിട്ടുണ്ട്.
അതേ സമയം ഗ്രാമിന് 5,400 രൂപയിലും പവന് 43,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇന്ന് 1,120 രൂപ കൂടി വർധിച്ചതോടെ 10 ദിവസത്തിനുള്ളിൽ പവന് വർധിച്ചത് 2400 രൂപയാണ്.
രാജ്യാന്തര വിപണിയിൽ ഹമാസ്- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് പണപ്പെരുപ്പം വീണ്ടും ചര്‍ച്ചയാകുന്നതും, യുഎസ് ബോണ്ട് വരുമാനം ചാഞ്ചാട്ടം തുടരുന്നതും സ്വർണത്തിന് നേട്ടമാണ്. പ്രാദേശിക തലത്തിൽ ഉത്സവങ്ങൾ തുടങ്ങാൻ പോകുന്നതും വിവാഹ സീസണും ഇനിയും വില വർധിപ്പിച്ചേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.