സ്വർണവിലയിൽ നേരിയ ഇടിവ്
Mail This Article
×
സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 30 രൂപയും പവൻ 240 രൂപയും കുറഞ്ഞ് ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് തിങ്കളാഴ്ച്ച വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വർധിച്ച് ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ആദ്യമായാണ് സ്വർണം ഒറ്റയടിക്ക് 1,120 രൂപ വർധിക്കുന്നത്.
ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ഡിമാൻഡ് ഉയർന്നതും
ഡോളറും ബോണ്ട് യീൽഡും താഴ്ന്നതും രാജ്യാന്തര വിപണിയിൽ വില വർധനവിന് കാരണമായി.
English Summary:
Gold Price Decreased Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.